സർക്കാർ ഐടിഐകളിലെ മികച്ച പരിശീലകർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Thursday, March 30, 2023 12:17 AM IST
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള സർക്കാർ ഗവ. ഐടിഐകളിലെ 2019-20, 2020-21 പരിശീലന വർഷങ്ങളിലെ മികച്ച പരിശീലകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
2019-20 പരിശീലന വർഷത്തിലെ മികച്ച പ്രിൻസിപ്പലായി ആറ്റിങ്ങൽ ഗവ. ഐടിഐയിൽ പ്രിൻസിപ്പലായിരുന്ന ഷമ്മി ബക്കർ, മികച്ച ഗ്രൂപ്പ് ഇൻസ്ട്രക്ടറായി കായംകുളം ഗവ. ഐടിഐയിലെ വി.പി.വർഗീസ് എന്നിവരും മികച്ച ഇൻസ്ട്രക്ടർമാരായി എൻജിനിയറിംഗ് വിഭാഗത്തിൽ കണ്ണൂർ ഗവ. ഐടിഐയിലെ എം.എൻ. ലക്ഷ്മണൻ , ഗവ. ഏറ്റുമാനൂർ ഐടിഐയിലെ സാബു ജോസഫ് എന്നിവരും നോൺ എൻജിനിയറിംഗ് വിഭാഗത്തിൽ കൊല്ലം ഗവ. വനിതാ ഐടിഐയിലെ എ. റീന യും തെരഞ്ഞെടുക്കപ്പെട്ടു.
2020-21 പരിശീലന വർഷത്തിലെ മികച്ച പ്രിൻസിപ്പലായി കണ്ണൂർ ഗവ. ഐടിഐ പ്രിൻസിപ്പൽ ടി. മനോജ് കുമാർ, മികച്ച ഗ്രൂപ്പ് ഇൻസ്ട്രക്ടറായി കഴക്കൂട്ടം ഗവ. വനിതാ ഐടിഐയിലെ എം.വി. ദേവിക എന്നിവരും മികച്ച ഇൻസ്ട്രക്ടർമാരായി എൻജിനിയറിംഗ് വിഭാഗത്തിൽ ചന്ദനത്തോപ്പ് ഗവ. ഐടിഐയിലെ ഒ.ജയകുമാർ, ആറ്റിങ്ങൽ ഗവ. ഐടിഐയിലെ കെ. പി. നിഗേഷ് എന്നിവരും നോൺ എൻജിനിയറിംഗ് വിഭാഗത്തിൽ കൊല്ലം ഗവ. വനിതാ ഐടിഐയിലെ കെ.ലതിക , എസിഡി വിഭാഗത്തിൽ കളമശേരി ഗവ. ഐടിഐയിലെ പി. ഇ. സെവിലീന എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.