കൈക്കൂലി വാങ്ങവേ ഓവര്സിയര് പിടിയില്
Thursday, March 30, 2023 12:53 AM IST
മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവര്സിയര് വിജിലന്സ് പിടിയില്. പായിപ്ര പഞ്ചായത്ത് ഓവര്സിയര് പി.ടി സൂരജിനെയാണു വിജിലന്സ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
പായിപ്ര സ്വദേശിയില് നിന്നു ബില്ഡിംഗ് പെര്മിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പഞ്ചായത്ത് ഓഫീസിന് മുന്നില്നിന്ന് സൂരജ് വിജിലന്സിന്റെ പിടിയിലായത്. ഇതിനുമുന്പും ഇയാൾ ഇതേ ആളില്നിന്ന് രണ്ടുതവണ കൈക്കൂലി വാങ്ങിയിരുന്നു.
വിജിലന്സ് എസ്പി മഹേന്ദ്രനാഥിന്റെ നിര്ദേശപ്രകാരം എറണാകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തില് സിഐ മാരായ മനു, സാജു ജോർജ്, എസ്ഐ മാരായ ഹരീഷ് കുമാര്, സാജു ജോര്ജ്, അസി. സബ് ഇന്സ്പെക്ടര്മാരായ ജയപ്രകാശ്, ഷിബു, ഉമേശ്വരന്, പ്രവീണ്, ജോസഫ്, സിപിഒമാരായ മനോജ്, ജയദേവന്, ബിജുമോന്, പ്രജിത്ത്, രതീഷ് എന്നിവര് ചേര്ന്നാണു പ്രതിയെ പിടികൂടിയത്.