കാരുണ്യക്ക് ഭാഗ്യക്കുറി വകുപ്പിന്റെ 30 കോടികൂടി
Thursday, March 30, 2023 12:53 AM IST
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലേക്കു സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 30 കോടി രൂപ നൽകി.
ഇതോടെ ഈ സാമ്പത്തിക വർഷം കാരുണ്യ പദ്ധതിക്കു ഭാഗ്യക്കുറി വകുപ്പു നൽകുന്ന ആകെത്തുക 70 കോടിയായി. ധനമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. എൻ. ബാലഗോപാൽ ആരോഗ്യ മന്ത്രി വീണാ ജോർജിനു ചെക്ക് കൈമാറി.