കൊച്ചി മെട്രോ: ഇൻഫോ പാർക്ക് വരെ നീട്ടുന്നതിന് 1957 കോടിയുടെ പുതുക്കിയ ഭരണാനുമതി
Thursday, March 30, 2023 12:54 AM IST
തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെ ദീർഘിപ്പിക്കുന്നതിന് 1957.05 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
11.2 കിലോമീറ്റർ ദൈർഘ്യത്തിലാണു കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അനുമതി. 1571.05 കോടി രൂപയുടെ സംസ്ഥാന വിഹിതം കൂടി ഉൾപ്പെടുത്തിയാണു തീരുമാനം.