ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുതന്നെ
Thursday, March 30, 2023 1:54 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം നിലവിലെ അഞ്ചുവയസ് എന്നത് തുടരുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസെന്ന കേന്ദ്ര നിർദേശം സംബന്ധിച്ച് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത ശേഷമാണു നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചത്.
സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം വർധിപ്പിക്കാൻ കഴിയൂ. ആ സാഹചര്യത്തിൽ അഞ്ചു വയസിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാനാണു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.