മധു വധക്കേസ്; വിധി പറയൽ ഏപ്രിൽ നാലിലേക്കു മാറ്റി
Friday, March 31, 2023 1:23 AM IST
മണ്ണാർക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ വിധി പറയൽ ഏപ്രിൽ നാലിലേക്കു മാറ്റി. ജഡ്ജ്മെന്റ് പൂർത്തിയായില്ലെന്നു കോടതി അറിയിച്ചു. മണ്ണാർക്കാട് ജില്ലാ എസ്സി/എസ്ടി പ്രത്യേക കോടതിയിൽ നടക്കുന്ന വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
തുടർന്ന് വിധി പറയാൻ ആദ്യംകഴിഞ്ഞ 18 ലേക്കു മാറ്റിയിരുന്നു. 18ന് ജഡ്ജ്മെന്റ് പൂർത്തിയാവാത്തതിനാൽ വിധി പറയൽ ഇന്നലത്തേക്കു മാറ്റുകയായിരുന്നു. ഇന്നലെയും ജഡ്ജ്മെന്റിന്റെ സൂക്ഷ്മ പരിശോധന പൂർത്തിയാവാത്തതിനാൽ ഏപ്രിൽ നാലിലേക്കു മാറ്റി.