എയർ ഇന്ത്യ വിമാന സർവീസ് തുടങ്ങി
Sunday, April 2, 2023 12:58 AM IST
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ഇൻഡോർ-ഷാർജ സർവീസ് ആരംഭിച്ചു. ഉദ്ഘാടന സർവീസ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു.
ഇൻഡോർ-ഷാർജ സെക്ടറിൽ തിങ്കൾ, വെള്ളി, ശനി ദിവസങ്ങളിൽ നേരിട്ടുള്ള വിമാനം ലഭ്യമാകും. ഇൻഡോറിൽനിന്ന് ദുബായിലേക്കു വ്യാഴാഴ്ചകളിൽ നേരിട്ടുള്ള സർവീസും ആരംഭിച്ചിട്ടുണ്ട്.