വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഹർഷിന വീണ്ടും സമരം തുടങ്ങി
Tuesday, May 23, 2023 12:17 AM IST
കോഴിക്കോട്: പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിയും അർഹമായ നഷ്ടപരിഹാരവും തേടി ഹർഷിന വീണ്ടും സമരം തുടങ്ങി.
മെഡിക്കൽകോളജ് ആശുപത്രിക്കു മുമ്പിലാണു ഹർഷിന ഇന്നലെ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങിയത്.
സമരസമിതിയുടെ നേതൃത്വത്തിലാണു സത്യഗ്രഹം. 50 ലക്ഷം നഷ്ടപരിഹാരം നൽകുക, കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്നു സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു.