എംജി വിസിക്ക് പുനർനിയമനം നല്കണമെന്നു സർക്കാർ
Tuesday, May 23, 2023 12:43 AM IST
തിരുവനന്തപുരം: ഈ മാസം കാലാവധി അവസാനിക്കുന്ന എംജി വിസിക്ക് പുനർനിയമനം നല്കണമെന്നു സർക്കാർ.
എംജി സർവകലാശാലാ വിസി ഡോ. സാബു തോമസിന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ചാൻസലർകൂടിയായ ഗവർണർക്ക് കത്ത് നൽകി.
സാബു തോമസിന്റെ കാലാവധി അവസാനിക്കുന്പോൾ പകരക്കാരനായി ആരെ നിയമിക്കണമെന്ന് ഗവർണർ സർക്കാരിൽനിന്ന് അഭിപ്രായം തേടിയിരുന്നു. ഇതിനുള്ള മറുപടിയായാണ് സർക്കാർ ഈ നിർദേശം മുന്നോട്ടുവച്ചത്. എംജി സർവകലാശാലാ വിസിയുടെ പ്രായപരിധി 65 ആയി നിശ്ചയിച്ചിട്ടുള്ളതിനാൽ 61വയ സുള്ള അദ്ദേഹത്തിന് പുനർനിയമനം നൽകാം എന്നാണ് സർക്കാരിന്റെ അഭിപ്രായം.