സിസ്റ്റര്‍ മേരി ആന്‍സ ഡിഐഎച്ച് വിജയപുരം രൂപത വൈസ് ചാന്‍സലര്‍
സിസ്റ്റര്‍ മേരി ആന്‍സ ഡിഐഎച്ച് വിജയപുരം രൂപത വൈസ് ചാന്‍സലര്‍
Tuesday, May 30, 2023 12:25 AM IST
കോ​ട്ട​യം: ഡോ​ട്ടേ​ഴ്സ് ഓ​ഫ് ഇ​മാ​ക്യൂ​ലേ​റ്റ് ഹാ​ര്‍ട്ട് അം​ഗ​മാ​യ സി​സ്റ്റ​ര്‍ മേ​രി ആ​ന്‍സ വി​ജ​യ​പു​രം രൂ​പ​ത​യു​ടെ വൈ​സ് ചാ​ന്‍സ​ല​റാ​യി ചു​മ​ത​ല​യേ​റ്റു.

2017ല്‍ ​നി​ത്യ​വ്രത വാ​ഗ്ദാ​നം ന​ട​ത്തി​യ സി​സ്റ്റ​ര്‍ ആ​ന്‍സ ബാം​ഗ​ളൂ​ര്‍ സെ​ന്റ് ജോ​സ​ഫ്സ് പൊ​ന്തി​ഫി​ക്ക​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍നി​ന്നും കാ​നോ​ന്‍ നി​യ​മ​ത്തി​ല്‍ ലൈ​സ​ന്‍ഷ്യേ​റ്റ് നേ​ടി​യി​ട്ടു​ണ്ട്. മൂ​ന്നാ​ര്‍ ചി​ത്തി​ര​പു​രം നി​ത്യ​സ​ഹാ​യ​മാ​ത ഇ​ട​വ​ക കു​മ്പോ​ള​ത്തു​പ​റ​മ്പി​ല്‍ ഫി​ലി​പ്-​ത്രേ​സ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.


സ​ഹോ​ദ​ര​ന്‍ ഫാ. ​അ​ല​ക്സ് കു​ന്പോള​ത്തു​പ​റ​മ്പി​ല്‍ വി​ജ​യ​പു​രം രൂ​പ​താ വൈ​ദി​ക​നാ​ണ്. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് രൂ​പ​താ വൈ​സ് ചാ​ന്‍സ​ല​ര്‍ ആ​യി ഒ​രു സ​ന്യാ​സി​നി നി​യ​മി​ത​യാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.