കലയിൽ വ്യഥയുടെ കൂട്ടിരുപ്പുകാരനായിരുന്ന ഫാദർ, പക്ഷെ ലോകത്തോട് സർവഥാ പ്രസാദാത്മകവും പുരോഗമനപരവുമായി പ്രതികരിച്ചു. ഒപ്പം സഹകരിക്കുന്നവരുടെ കാര്യങ്ങൾക്ക് കൂടുതൽ പരിഗണനയും കരുതലും അദ്ദേഹത്തിന്റെ സഹജസ്വഭാവമായിരുന്നു. ചിത്രകലാ ക്യാമ്പുകളിൽ എപ്പോഴും ചിരിക്കുന്ന ഒരു മുഖം ഫാ. മനോജിന്റെ വേർപാടിലൂടെ ഞങ്ങൾക്കു നഷ്ടമായി. അത് അപരന്റെറെ ദുഃഖം സ്വദുഃഖമായി ഏറ്റെടുക്കുന്ന അസാധാരണനായ ഒരുവന്റെ മടക്കമില്ലാത്ത യാത്രയുമായിരുന്നു.
ഫാ. മനോജ് ഒറ്റപ്ലക്കലിന്റെ അകാലത്തിലുള്ള വേർപാടിൽ ദുഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, തലശേരി അതിരൂപതാ ആസ്ഥാനത്തെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ, അദ്ദേഹം നേതൃത്വം കൊടുത്ത സാൻ ജോസ് സ്കൂളിലെ അധ്യാപകർ, ഇതര ജീവനക്കാർ, വിദ്യാർഥികൾ എന്നിവർക്കൊപ്പം കേരള ലളിത കലാ അക്കാഡമി, കേരള സ്കൂൾ ഓഫ് ആർട്സ്, തലശേരി എന്നീ സ്ഥാപനങ്ങളും പങ്കുചേരുന്നു; അനുശോചനം രേഖപ്പെടുത്തുന്നു.
എബി എൻ. ജോസഫ്. വൈസ് -ചെയർമാൻ, കേരള ലളിതകലാ അക്കാഡമി.
പ്രസിഡന്റ്, കേരള സ്കൂൾ ഓഫ് ആർട്സ്.