എൻജിനീയറിംഗ് റാങ്ക് ലിസ്റ്റ് : യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ ഓണ്‍ലൈനായി സമർപ്പിക്കണം
Wednesday, May 31, 2023 1:29 AM IST
തിരുവനന്തപുരം: 2023 ലെ എൻജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാഥികൾ, അവർക്ക് യോഗ്യതാ പരീക്ഷയുടെ ( പ്ലസ് ടു/ തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റിലൂടെ സമർപ്പിക്കണം.
മാർക്ക് ഓണ്‍ലൈനായി സമർപ്പിക്കുന്നതിന് ജൂണ്‍ അഞ്ചിന് വൈകുന്നേരം മൂന്നുവരെ വെബ്സൈറ്റിൽ സൗകര്യം ലഭ്യമാകും. മേൽപറഞ്ഞ പ്രകാരം വെബ്സൈറ്റിൽ യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ സമർപ്പിക്കാത്തവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ്പ് ലൈൻ നന്പർ: 0471 2525300.