പു​തി​യ വൈദ്യുതി സ​ർചാ​ർ​ജ് ഇ​ന്നു​മു​ത​ൽ; യൂ​ണി​റ്റി​ന് 19 പൈ​സ കൂടും
പു​തി​യ വൈദ്യുതി സ​ർചാ​ർ​ജ് ഇ​ന്നു​മു​ത​ൽ;  യൂ​ണി​റ്റി​ന് 19 പൈ​സ കൂടും
Thursday, June 1, 2023 1:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി​​​ക്ക് ഇ​​​ന്നു മു​​​ത​​​ൽ 19 പൈ​​​സ കൂ​​​ടും. ഒ​​​ന്പ​​​ത് പൈ​​​സ സ​​​ർ​​​ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കു​​​ന്നതു തു​​​ട​​​രാ​​​ൻ വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്ന​​​ലെ അ​​​നു​​​മ​​​തി ന​​​ൽ​​​കി.

ഇ​​​തി​​​നു പു​​​റ​​​മേ 10 പൈ​​​സ സ​​​ർചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കാ​​​ൻ റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​ത് ഇ​​​ന്നു മു​​​ത​​​ൽ ന​​​ട​​​പ്പാ​​​ക്കും. ര​​​ണ്ട് സ​​​ർ ചാ​​​ർ​​​ജും ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ന്നു​​​മു​​​ത​​​ൽ ഒ​​​രു യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി​​​ക്ക് 19 പൈ​​​സ കൂ​​​ടും.

അ​​​തേസ​​​മ​​​യം 10 പൈ​​​സ നി​​​ര​​​ക്കി​​​ൽ സ​​​ർ ചാ​​​ർ​​​ജ് പി​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വൈ​​​ദ്യു​​​തി റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കേ​​​ണ്ടെ​​​ന്ന് റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ജൂ​​​ലൈ മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ 30 പൈ​​​സ നി​​​ര​​​ക്കി​​​ലും ഒ​​​ക്ടോ​​​ബ​​​ർ മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 14 പൈ​​​സ നി​​​ര​​​ക്കി​​​ലും സ​​​ർ​​​ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കാ​​​നാ​​​ണ് വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​നെ സ​​​മീ​​​പി​​​ച്ച​​​ത്.

സൂ​​​ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 285.04 കോ​​​ടി രൂ​​​പ പി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള​​​താ​​​യി റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ക​​​ണ്ടെ​​​ത്തി. വൈ​​​ദ്യു​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ നി​​​ല​​​യ​​​ത്തി​​​ൽ നി​​​ന്ന് 37 കോ​​​ടി രൂ​​​പ വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് പി​​​ഴ ഈ​​​ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.