കീം: അപാകതകൾ പരിഹരിക്കാന്‍ അവസരം
Sunday, June 4, 2023 12:17 AM IST
തിരുവനന്തപുരം: ഈ വർഷത്തെ കേരള എൻജിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം പത്തിന് വൈകുന്നേരം അഞ്ചുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ്പ് ലൈൻ നന്പർ: 0471 2525300.