സോളാർ കേസ് ഗൂഢാലോചന: അന്വേഷണം നടത്തണമെന്ന് കെ. സുധാകരൻ
Sunday, June 4, 2023 12:17 AM IST
തിരുവനന്തപുരം: പത്തുകോടി രൂപ മുടക്കി ഒരു വ്യാജ ആരോപണം ഉയർത്തിക്കൊണ്ടു വരികയും അതേക്കുറിച്ച് അന്വേഷിച്ച ജുഡീഷൽ കമ്മീഷനെ അഞ്ചു കോടി രൂപ മുടക്കി അട്ടിമറിക്കുകയും ചെയ്ത് രണ്ടു തവണ പിണറായി വിജയൻ അധികാരം പിടിച്ചെടുത്തതിന്റെ ഞെട്ടിപ്പിക്കുന്ന ഗൂഢാലോചനയാണ് സിപിഐ നേതാവ് സി. ദിവാകരൻ പുറത്തുവിട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
സോളാർ കേസിലെ കോഴ ഇടപാടുകളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും സമഗ്രമായ ജുഡീഷൽ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.