റിയാസിന്റേതു പാർട്ടിയുടെ അഭിപ്രായമെന്നു എം.വി.ഗോവിന്ദൻ
Tuesday, June 6, 2023 12:38 AM IST
തിരുവനന്തപുരം : പ്രതിപക്ഷം മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്പോൾ പാർട്ടി മന്ത്രിമാർ പ്രതികരിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം സിപിഎമ്മിന്റെ അഭിപ്രായം തന്നെയാണെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
പാർട്ടി മന്ത്രിമാർ സാധാരണ രീതിയിൽ വിമർശനങ്ങൾക്കു മറുപടി പറയുന്നുണ്ട്. ഇക്കാര്യത്തിൽ മന്ത്രിമാർ വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ലെന്ന വിമർശനം സിപിഎമ്മിനില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.