ഹെവി വാഹന ഡ്രൈവർമാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും
Saturday, June 10, 2023 12:13 AM IST
തിരുവനന്തപുരം: സെപ്റ്റംബർ ഒന്നു മുതൽ ഹെവി വാഹന ഡ്രൈവർമാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിന് എഐ കാമറകളുടെ പ്രവർത്തന അവലോകന യോഗത്തിനു ശേഷം മന്ത്രി ആന്റണി രാജു അറിയിച്ചു.
സെപ്റ്റംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളുടെയും ഡ്രൈവർമാർക്കും ഡ്രൈവറുടെ അതേ നിരയിൽ ഇടതുവശത്തെ സീറ്റിലിരിക്കുന്നയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിനാണ് തീരുമാനം.