ബിഎഡ് സിലബസ് പരിഷ്കരിക്കും: ആർ. ബിന്ദു നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബിഎഡ് സിലബസ് പരിഷ്കരിക്കുമെന്നു മന്ത്രി ആർ. ബിന്ദു. സാങ്കേതികവിദ്യയുടെ കാലത്ത് ഓണ്‍ലൈൻ പഠന സംവിധാനത്തെ ക്രെഡിറ്റ് സ്കോറായി ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. സെലക്ഷൻ കമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നിരവധി പരാതികൾ ലഭിച്ചതുകൊണ്ടാണു പിഎസ്സിഅംഗീകരിച്ച പട്ടികയിൽനിന്നുള്ള പ്രിൻസിപ്പൽ നിയമനങ്ങൾ താത്കാലിക നിയമനമായി കണക്കാക്കാൻ സർക്കാർ തീരുമാനിച്ചത്. പരാതികളിൽ കഴന്പുണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിമല വികസനം:30 കോടി ചെലവിടുമെന്ന് മന്ത്രി ശബരിമല മാസ്റ്റർപ്ലാനിൽ പെടുത്തിയിട്ടുള്ള വികസന പദ്ധതികൾക്കായി ഈ വർഷം 30 കോടി രൂപ ചെലവിടുമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്രവിഹിതം കൂടി ഉൾപ്പെടുത്തി സമഗ്ര വികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കും.