സ്ത്രീ​ക​ള്‍​ക്കാ​യു​ള്ള സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി
Thursday, September 21, 2023 12:28 AM IST
സീ​​​മ മോ​​​ഹ​​​ന്‍​ലാ​​​ല്‍

കൊ​​​ച്ചി: സ്ത്രീ​​സു​​​ര​​​ക്ഷ​​​യ്ക്ക് പ്രാ​​​മു​​​ഖ്യം ന​​​ല്‍​കി​ കേ​​​ര​​​ള പോ​​​ലീ​​​സ് ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച സ്വ​​​യം പ്ര​​​തി​​​രോ​​​ധ പ​​​രി​​​ശീ​​​ല​​​ന​​പ​​​രി​​​പാ​​​ടി​​​യി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് പോ​​​ലീ​​​സി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച​​​ത് അ​​​ഞ്ചു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം സ്ത്രീ​​​ക​​​ള്‍​ക്കും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കും.

ആ​​​യു​​​ധ​​​മൊ​​​ന്നും ഇ​​​ല്ലാ​​​തെ അ​​​ക്ര​​​മി​​​യെ നേ​​​രി​​​ടേ​​​ണ്ട​​​ത് എ​​​ങ്ങ​​​നെ​​​യെ​​​ന്നാ​​​ണ് തി​​​ക​​​ച്ചും സൗ​​​ജ​​​ന്യ​​​മാ​​​യി ന​​ട​​ക്കു​​ന്ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​ത്. വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ള്‍, റെ​​​സി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ള്‍, കു​​​ടും​​​ബ​​​ശ്രീ കൂ​​​ട്ടാ​​​യ്മ​​​ക​​​ള്‍ എ​​​ന്നി​​​ങ്ങ​​​നെ സ്വ​​​യം പ്ര​​​തി​​​രോ​​​ധ പ​​​രി​​​ശീ​​​ല​​​നം വേ​​​ണ്ട ആ​​​ര്‍​ക്കും പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച വ​​​നി​​​താ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര​​​ട​​​ങ്ങു​​​ന്ന ടീം ​​​പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കും.

പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​വ​​​രി​​​ല്‍ നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി മു​​​ത​​​ല്‍ എ​​​ണ്‍​പ​​​തു​​​കാ​​​രി വ​​​രെ

പോ​​​ലീ​​​സി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച​​​തി​​​ല്‍ നാ​​​ലു വ​​​യ​​​സു​​​കാ​​​രി മു​​​ത​​​ല്‍ എ​​​ണ്‍​പ​​​തു​​​വ​​​യ​​​സു​​​കാ​​​രി വ​​​രെ​​​യു​​​ണ്ട്. ഈ ​​​വ​​​ര്‍​ഷം ഇ​​​തു​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് 82,966 സ്ത്രീ​​​ക​​​ളും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ് സ്വ​​​യം പ്ര​​​തി​​​രോ​​​ധ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​ത്. 2022ല്‍ ​​​ഇ​​​ത് 1,48,527ഉം 2021 ​​​ല്‍ 48,200ഉം, 2020ല്‍ 11,78,425ഉം ​​​ആ​​​യി​​​രു​​​ന്നു. ഈ ​​​വ​​​ര്‍​ഷം ഇ​​​തു​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തെ 250 സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍നി​​​ന്നാ​​​യി 32,579 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളാ​​​ണ് സ്വ​​​യം പ്ര​​​തി​​​രോ​​​ധ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​ത്.

കൊ​​​ല്ലം സി​​​റ്റി​​​യി​​​ല്‍നി​​​ന്ന് 13,536 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി. 2,848 പേ​​​രു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ല്‍ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തും 2472 സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ളു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മു​​​ണ്ട്.


സം​​​സ്ഥാ​​​ന​​​ത്തെ 176 കോ​​​ള​​​ജു​​​ക​​​ളി​​​ല്‍നി​​​ന്നാ​​​യി 16,757 വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ളാ​​​ണ് സ്വ​​​യം പ്ര​​​തി​​​രോ​​​ധ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​ത്. 3149 വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ളു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി​​​യും 1875 വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​വു​​​മാ​​​യി കോ​​​ട്ട​​​യം ജി​​​ല്ല​​​യും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ത്തു​​​ണ്ട്. റെസി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളി​​​ലും മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ഈ ​​​വ​​​ര്‍​ഷം ഇ​​​തു​​​വ​​​രെ പോ​​​ലീ​​​സ് ന​​​ല്‍​കി​​​യ ക്ലാ​​​സു​​​ക​​​ളി​​​ലൂ​​​ടെ 33,630 പേ​​​രാ​​​ണു പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​ത്.

കൊ​​​ച്ചി സി​​​റ്റി​​​യി​​​ലെ 640 സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ളും 755 കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ളും റൂ​​​റ​​​ല്‍ ജി​​​ല്ല​​​യി​​​ലെ 690 കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​ക​​​ളും റെ​​​സി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സി​​​റ്റി, റൂ​​​റ​​​ല്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നാ​​​യി 7,545,414 എ​​​ന്നി​​​ങ്ങ​​​നെ സ്ത്രീ​​​ക​​​ളും ഈ ​​​വ​​​ര്‍​ഷം ഇ​​​തു​​​വ​​​രെ സ്വ​​​യം പ്ര​​​തി​​​രോ​​​ധ പ​​​രി​​​ശീ​​​ല​​​ന​​പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി.

ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സ്ഥ​​​ല​​​ത്ത് സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ സ​​​മ​​യ​​​ത്ത് പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ക്കു​​​മെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ണ്. സ്വ​​​യം പ്ര​​​തി​​​രോ​​​ധ പ​​​രി​​​ശീ​​​ല​​​നം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ര്‍ nodalofficer.wsdt.phq @gmail.com എ​​​ന്ന ഇ-​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ല്‍ പോ​​​ലീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.