കേരള സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാശനം ഇന്ന്
Thursday, September 21, 2023 12:28 AM IST
തിരുവനന്തപുരം: കേരള സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് ഇന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്യും.
നാലു മേഖലകളിലെ പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിൽ ആദ്യത്തേതായ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിന്റെ കരടിന്റെയും ജനകീയ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ടിന്റെയും കുട്ടികളുടെ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ടിന്റെയും പ്രകാശനമാണ് ഇന്ന് നടക്കുന്നത്.
വിശദമായ ചർച്ചയ്ക്കുശേഷം അന്തിമ ചട്ടക്കൂട് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.