കേരള ബാങ്കിനെ തകര്‍ക്കാന്‍ വിടുന്നത് സര്‍ക്കാര്‍: വി.ഡി. സതീശന്
Thursday, September 21, 2023 12:28 AM IST
തിരുവനന്തപുരം: കേരള ബാങ്കിനെ തകര്‍ക്കാന്‍ വിടുന്നതു സര്‍ക്കാരാണെന്ന് വി.ഡി. സതീശന്. കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ കേരളത്തിന്റെ അഭിമാനകരമായ ബാങ്കിംഗ് സ്ഥാപനം എന്നെല്ലാം അവകാശവാദം ഉന്നയിച്ചിട്ട് ഇപ്പോള്‍ ബാങ്കിനെ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്കിനെ ആര്‍ബിഐയുടെ നിയന്ത്രണത്തിലാക്കിയതോടെ ബാങ്കിന്റെ സ്വാതന്ത്ര്യം നഷ്ടമായി. നിക്ഷേപവും പലിശയും കുറഞ്ഞു വരുന്നത് ഒരു ബാങ്കിനെ സംബന്ധിച്ച് ഏറ്റവും ഗുരുതരമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ബാങ്കിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച രാപകല്‍ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.