സഹകരണമേഖലയ്ക്ക് കരുത്തു പകരുന്ന നിയമനിര്‍മാണം
വി.എന്‍. വാസവന്
സഹകരണ വകുപ്പ് മന്ത്രി
Friday, September 22, 2023 5:23 AM IST
സഹകരണ മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഇക്കഴിഞ്ഞ 14ന് നിയമസഭാ ഐകകണ്്ഠേ്യന പാസാക്കിയ ഭേദഗതി. കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രത്തിലെ നാഴികകല്ലുകളിലൊന്നാണിത്.പ്രധാനമായും നിലവിലുള്ള സഹകരണ നിയമത്തിലെ 56 വ്യവസ്ഥകളാണ് ഭേദഗതിയായും കൂട്ടിച്ചേര്‍ക്കലായും ഈ ഭേദഗതി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സഹകരണ മേഖലയില്‍ ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 1.86 ലക്ഷം കോടി രൂപയുടെ ലോണ്‍ ഔട്ട്സ്റ്റാന്ഡിംഗും ഉള്ള രൂപത്തിലേക്ക് എത്തുന്ന പുരോഗതി കൈവരിച്ചിരിക്കുകയാണ്. 16,352 സഹകരണ സംഘങ്ങള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ഫംഗ്ഷണല്‍ രജിസ്ട്രാറുടെ കീഴില്‍ വരുന്ന ഏഴായിരത്തോളം സംഘങ്ങള്‍കൂടി എടുക്കുമ്പോള്‍ 23,000ത്തിലധികം സംഘങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്.
സഹകരണ നിയമത്തിലെ പ്രധാന മാറ്റങ്ങള്‍
തുടര്‍ച്ചയായി മൂന്നു തവണയിലധികം വായ്പാ സംഘങ്ങളുടെ ഭരണസമിതി അംഗമായി തുടരാന്‍ പാടില്ല, യുവാക്കള്‍ക്ക് ഭരണ സമിതിയില്‍ സംവരണം, ആധുനികവത്കരണത്തിന്റെ ഭാഗമായി ഏകീകൃത സോഫ്റ്റ്വേര്‍, ഓഡിറ്റ് ശക്തമാക്കുന്നതിന്റെ ഭാഗമായി ടീം ഓഡിറ്റ് സംവിധാനം, ഓഡിറ്റ് കാര്യക്ഷമമാകുന്നുന്നതിനുള്ള പുത്തന്‍ വ്യവസ്ഥകള്‍, ഭരണ സമിതിയിലെ വിദഗ്ധ അംഗങ്ങങ്ങള്‍ തുടങ്ങിയവ ആധുനിക കാലഘട്ടത്തിലെ സഹകരണ മേഖലയുടെ മുന്നേറ്റത്തിനു കരുത്തുപകരുന്നവയാണ്.
സഹകരണ സംഘങ്ങളിലെ നിയമനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താനായി വനിതാഫെഡ്, ലേബര്‍ഫെഡ്, ടൂര്‍ഫെഡ്, ഹോസ്പിറ്റല്‍ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതിനുള്ള വ്യവസ്ഥ നിയമത്തില്‍ ഉറപ്പുവരുത്തി. നിലവില്‍ വായ്പാ സംഘങ്ങളിലെ ജൂണിയര്‍ ക്ലാര്‍ക്കിനു മുകളിലുള്ള തസ്തികകളിലെ നിയമനം സഹകരണ പരീക്ഷാ ബോര്‍ഡ് മുഖാന്തിരമാണ് നടത്തിയിരുന്നത്. ആയത് വ്യവസ്ഥകള്‍ക്കു വിധേയമായി എല്ലാ സംഘങ്ങളുടെയും ജൂണിയര്‍ ക്ലര്‍ക്കിന് മുകളിലുള്ള നിയമനങ്ങളും പരീക്ഷാബോര്‍ഡിന് നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് നിലവിലുണ്ടായിരുന്ന മൂന്നു ശതമാനം സംവരണം നാലു ശതമാനമായി ഉയര്‍ത്തി.
സഹകരണമേഖലയിലെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഭരണസമിതിക്കു പകരമായി നിയോഗിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ അതാത് സംഘത്തിലെ അംഗങ്ങളായിരിക്കണമെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. സംഘം കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്താന്‍ പാടുള്ളതല്ല എന്നത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും മറ്റ് പ്രാഥമിക സംഘങ്ങളും എന്ന് ഭേദഗതി ചെയ്യുന്നു.
സംസ്ഥാന സഹകരണ യൂണിയന്റെയും സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെയും ഭരണസമിതി തെരഞ്ഞെടുപ്പ് സംസ്ഥാന സഹകരണ ഇലക്ഷന് കമ്മീഷന്റെ ചുമതലയില്‍ ആയിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. സഹകരണ സംഘങ്ങള്‍ വസ്തുജാമ്യത്തിന്മേല് നല്കുന്ന വായ്പകള്‍ക്ക് ഈടുവസ്തുക്കളുടെ മൂല്യനിര്‍ണയം നടത്തുന്നതിനും സംഘങ്ങളുടെ ആവശ്യത്തിനായി വസ്തുക്കള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും വ്യക്തമായ വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സഹകരണ ആര്ബിട്രേഷന് നടപടികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും സഹകരണ ആര്ബിട്രേഷന് കോടതികളിലെ പ്രിസൈഡിംഗ് ഓഫീസറായി ജുഡീഷല്‍ സര്‍വീസില്‍നിന്ന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. രജിസ്ട്രാറായി എതെങ്കിലും ഒരു വ്യക്തിയെ നിയമിക്കാമെന്ന നിലവിലെ വ്യവസ്ഥയെ സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാം എന്ന മാറ്റം വരുത്തി.
ഗഹാന് സംബന്ധിച്ച വ്യവസ്ഥകളില്‍ സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് നിയമത്തിലെ ഗഹാന് സംബന്ധിച്ച കൂടുതല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഗഹാന് സമ്പ്രദായത്തിലൂടെ തിരിച്ചടവ് ഉറപ്പാക്കുന്നതിനുള്ള കൂടുതല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നു. വ്യക്തികള്‍ക്ക് കടം വാങ്ങാവുന്ന പരിധി ലംഘിച്ച് ഏതെങ്കിലും സംഘം വായ്പ അനുവദിച്ചാല്‍ പ്രസ്തുത നിയമലംഘനത്തിന് സംഘത്തിന്റെ ചീഫ് എക്സികൂട്ടീവും ഭരണസമിതിയും ഉത്തരവാദികളായിരിക്കുമെന്നും അതിനായി നിയമനടപടി സ്വീകരിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു. എല്ലാ സഹകരണസ്ഥാപനങ്ങളുടെ സേവനം സംബന്ധമായ പരാതികള്‍ ഓംബുഡ്സ്മാന് പരിഗണിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്യുന്നു.