സസ്പെൻഷനിലായ ജീവനക്കാരെ തി​രി​ച്ചെടു​ത്ത​തിനെതിരേ ഹൈക്കോടതി
സസ്പെൻഷനിലായ ജീവനക്കാരെ  തി​രി​ച്ചെടു​ത്ത​തിനെതിരേ ഹൈക്കോടതി
Tuesday, September 26, 2023 6:26 AM IST
കൊ​​​ച്ചി: മ​​​ദ്യ​​​പി​​​ച്ചു ഡ്യൂ​​​ട്ടി​​​ക്കെ​​​ത്തി​​​യ​​​തി​​​ന് സ​​​സ്‌​​​പെ​​​ന്‍​ഷ​​​നി​​​ലാ​​​യ ദേ​​​വ​​​സ്വം ജീ​​​വ​​​ന​​​ക്കാ​​​രെ മ​​​തി​​​യാ​​​യ ശി​​​ക്ഷ ന​​​ല്‍​കാ​​​തെ എ​​​ങ്ങ​​​നെ​​​യാ​​​ണ് ജോ​​​ലി​​​ക്ക് തി​​​രി​​​ച്ചെ​​ടു​​​ത്ത​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കി കൊ​​​ച്ചി​​​ന്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡും ബോ​​​ര്‍​ഡി​​​ലെ ചീ​​​ഫ് വി​​​ജി​​​ല​​​ന്‍​സ് ഓ​​​ഫീ​​​സ​​​റും പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു.


എ​​​റ​​​ണാ​​​കു​​​ള​​​ത്ത​​​പ്പ​​​ന്‍ ക്ഷേ​​​ത്ര​​​ത്തി​​​ലെ ഊ​​​ട്ടു​​​പു​​​ര​​​യി​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍ മ​​​ദ്യ​​​പി​​​ച്ചു ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് സോ​​​ഫി തോ​​​മ​​​സ് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഈ ​​​ഉ​​​ത്ത​​​ര​​​വു ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.