മാവോയിസ്റ്റ് നേതാവ് മഹാലിംഗത്തെ കോടതിയിൽ ഹാജരാക്കി
Tuesday, September 26, 2023 6:26 AM IST
പാലക്കാട്: അഗളി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ആക്രമണക്കേസിൽ മാവോയിസ്റ്റ് നേതാവ് മഹാലിംഗത്തെ ജില്ലാ കോടതിയിൽ ഹാജരാക്കി. തമിഴ്നാട് പോലീസിന്റെ കനത്ത സുരക്ഷയിലാണ് പ്രതിയെ പാലക്കാട് കോടതിയിൽ എത്തിച്ചത്.
2014 ഡിസംബർ 22നാണ് കേസിനാസ്പദമായ സംഭവം. അഗളി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് സിപിഐ (മാവോയിസ്റ്റ്) നേതാവായ മഹാലിംഗത്തെ പോലീസ് പിടികൂടിയത്.