എന്നാൽ, കഴിഞ്ഞദിവസം നാലു പേരും പുറത്തിറങ്ങിയെങ്കിലും രണ്ടുപേർ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് യുവാക്കളെ കാണാനില്ലെന്ന പരാതിയിൽ പോലീസും, നാട്ടുകാരും അന്വേഷണം നടത്തിവരികയായിരുന്നു.
ഇന്ന് രാവിലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി വിശദവിവരം പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു. ഷോക്കേറ്റുള്ള മരണമാണെന്നാണ് സൂചനയെന്നും സ്ഥലത്തിന്റെ ഉടമ കസ്റ്റഡിയിലുണ്ടെന്നും ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു. സംഭവത്തിൽ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.