“സെക്രട്ടേറിയറ്റിനു മുന്നിൽവച്ചാണ് മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യു എന്റെ കൈയിൽനിന്നു പണം വാങ്ങിയത്. അതിനു ശേഷം അദ്ദേഹം ഓഫീസിലേക്കു കയറിപ്പോയി. താത്കാലിക നിയമനത്തിന് അഞ്ചു ലക്ഷം രൂപ ഗഡുക്കളായി നൽകാനാണ് ആവശ്യപ്പെട്ടത്. -ഹരിദാസൻ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 13നാണ് മലപ്പുറം സ്വദേശി ഹരിദാസന്റെ പരാതി രജിസ്ട്രേഡ് പോസ്റ്റായി മന്ത്രിയുടെ ഓഫീസിൽ ലഭിച്ചത്. തുടർനടപടിക്കായി 20നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഡിജിപിക്കു പരാതി നൽകി. പരാതിയിൽ പോലീസ് അന്വേഷണം നടക്കുകയാണ്. അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കാം.
-മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 13നു പരാതി ലഭിച്ചിരുന്നു. തുടർന്നു പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടി. അഖിൽ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതെന്നും അദ്ദേഹം മറുപടി നൽകി. വിഷയത്തിൽ പരാതി പോലീസിനു കൈമാറി. പേഴ്സണൽ സ്റ്റാഫ് അംഗവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
- വീണാ ജോർജ് (ആരോഗ്യമന്ത്രി)