കാ​ര്‍​ട്ടൂ​ണി​സ്റ്റ് സു​കു​മാ​റി​നു വിട
Monday, October 2, 2023 5:05 AM IST
കൊ​​​ച്ചി: ക​​ഴി​​ഞ്ഞ​​ദി​​വ​​സം അ​​ന്ത​​രി​​ച്ച കാ​​​ര്‍​ട്ടൂ​​​ണി​​​സ്റ്റ് സു​​​കു​​​മാ​​​റി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ എ​​​മ്പ്രാ​​​ന്‍​മ​​​ഠ​​​ത്തി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ച്ചു.

ഇ​​ന്ന​​ലെ വൈ​​​കു​​ന്നേ​​രം മൂ​​​ന്നു​​വ​​​രെ പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു വ​​ച്ച​​ശേ​​​ഷ​​​മാ​​​ണ് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ലെ എ​​​മ്പ്രാ​​​ന്‍​മ​​​ഠ​​​ത്തി​​​ല്‍ എ​​​ത്തി​​​ച്ച​​​ത്. ഔ​​ദ്യോ​​ഗി​​ക ബ​​​ഹു​​​മ​​​തി​​​ക​​​ള്‍​ക്കു​​ശേ​​​ഷം സ​​​ഹോ​​​ദ​​​രീ​​​പു​​​ത്ര​​​ന്‍ അ​​​ന​​​ന്ത​​​കൃ​​​ഷ്ണ​​​ന്‍ ചി​​​ത​​​യ്ക്ക് തീ​​​കൊ​​​ളു​​​ത്തി.


കാ​​​ക്ക​​​നാ​​​ട് പാ​​​ല​​​ച്ചു​​​വ​​​ട്ടി​​​ലെ മ​​​ക​​​ളു​​​ടെ വ​​​സ​​​തി​​​യി​​​ല്‍ പൊ​​​തു​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​നു വ​​​ച്ച ഭൗ​​​തി​​​ക​​​ദേ​​​ഹ​​​ത്തി​​​ല്‍ ​മ​​​ന്ത്രി പി.​​​രാ​​​ജീ​​​വ്, മു​​​ന്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി കെ.​​​വി. തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ അ​​​ന്ത്യാ​​​ഞ്ജ​​​ലി അ​​​ര്‍​പ്പി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍, സാം​​​സ്‌​​​കാ​​​രി​​​ക​​​മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍, ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ എ​​​ന്‍.​ എ​​​സ്.​​​കെ. ഉ​​​മേ​​​ഷ് എ​​​ന്നി​​​വ​​​ര്‍​ക്കു​​വേ​​​ണ്ടി​​​യും റീ​​​ത്തു​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.