പോലീസ് തടഞ്ഞുവച്ചിരിക്കുന്നു എന്ന ഹര്‍ജി തള്ളി
Saturday, December 2, 2023 1:09 AM IST
കൊച്ചി: മാവോയിസ്റ്റ് പ്രവർത്തകനെന്നു പറഞ്ഞ് കൊയിലാണ്ടിയില്‍ അറസ്റ്റ് ചെയ്ത അനീഷ് ബാബുവിനെ പോലീസ് അന്യായമായി തടഞ്ഞുവച്ചിരിക്കുന്നതായി ചൂണ്ടിക്കാട്ടി സഹോദരന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
തമിഴ്നാട് തിരുനല്‍വേലി സ്വദേശി മുരുകേഷ് ബാബുവാണ്, കോഴിക്കോട്ട് ജോലി ചെയ്തിരുന്ന ബിടെക് ബിരുദധാരിയായ സഹോദരന് ഡോ. അനീഷ് ബാബുവിനെ തടഞ്ഞുവച്ചിരിക്കുന്നതായി ചൂണ്ടിക്കാട്ടി ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്.
എന്നാല്‍, കഴിഞ്ഞ മാസം എട്ടിനു കൊയിലാണ്ടി പോലീസ് പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണു റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് അനീഷിനെ പിടികൂടിയതെന്നും അപ്പോള്‍ മാവോയിസ്റ്റ് മുദ്രാവാക്യം വളിച്ചുവെന്നും പോലീസ് കോടതിയെ അറിയിച്ചു.
2016ല്‍ വീടുവിട്ടിറങ്ങിയ അനീഷിനെതിരേ എടക്കര, മലപ്പുറം സ്റ്റേഷനുകളിൽ കേസുകളുണ്ട്. വയനാട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.