155 കിലോ കഞ്ചാവ് പിടികൂടിയ കേസ്; പ്രതികൾക്ക് 14 വർഷം കഠിനതടവും പിഴയും
Saturday, February 24, 2024 1:45 AM IST
തിരുവനന്തപുരം: 155 കിലോ കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച കേസിലെ മൂന്നു പ്രതികൾക്കും 14 വർഷം കഠിനതടവും ആറു ലക്ഷം രൂപ പിഴയും.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽകുമാറിന്റേതാണ് ഉത്തരവ്.
ആലപ്പുഴ ജില്ലയിൽ കായംകുളം മുതുകുളം പത്തിയൂർ എരുവ ക്ഷേത്രത്തിനു സമീപം കുന്നിൽതറയിൽ വീട്ടിൽ ശ്രീക്കുട്ടൻ (30), തമിഴ്നാട് കോയന്പത്തൂർ പാലക്കാട് മെയിൻ റോഡിൽ പി.കെ. പുത്തൂർ മധുര വീരൻ കോവിൽ പളനിയപ്പ സെക്കൻഡ് സ്ട്രീറ്റിൽ താമസം ഉമർ മുക്താർ (23), മേട്ടുപാളയം സായി ബാബ കോവിൽ ബാബു (32) എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ.