മരംമുറി തടഞ്ഞു ഹൈക്കോടതി
Saturday, February 24, 2024 1:45 AM IST
കൊച്ചി: ഇടപ്പള്ളിയിലുള്ള എറണാകുളം സാമൂഹ്യവനവത്കരണ വിഭാഗം സ്ഥിതിചെയ്യുന്ന ഭൂമിയിലെയടക്കം 53 മരങ്ങള്‍ മുറിക്കുന്നത് ഹൈക്കോടതി തടഞ്ഞു.
വനം വകുപ്പ് മേഖലാ ആസ്ഥാന മന്ദിരത്തിനായി മരം മുറിക്കാന്‍ അനുമതി നല്കിയ മേയറുടെ അധ്യക്ഷതയിലുള്ള ‘ട്രീ കമ്മിറ്റി’യോഗതീരുമാനം ചോദ്യം ചെയ്ത് അഭിഭാഷകൻ ബി.എച്ച്.മന്‍സൂര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
മരങ്ങള്‍ മുറിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടു നല്കിയ ഹർജിയില്‍ സര്‍ക്കാരിനും കൊച്ചി കോര്‍പറേഷനും നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവായി. ഹര്‍ജി മാര്‍ച്ച് അഞ്ചിന് പരിഗണിക്കാന്‍ മാറ്റി.