മാലിന്യ സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷ: തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി
Sunday, February 25, 2024 12:13 AM IST
തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ മാലിന്യ സംഭരണ കേന്ദ്രങ്ങളിലും ഡംപ് സൈറ്റുകളിലും അഗ്നിബാധയുണ്ടാകുന്നത് തടയുന്നതിനായുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി.
ഉത്തരവിന്റെ ഭാഗമായുള്ള ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഫെബ്രുവരി 29നകം പ്രിൻസിപ്പൽ ഡയറക്ടർക്ക് സമർപ്പിക്കണം.
മാലിന്യ സംഭരണ കേന്ദ്രങ്ങളിലും ലെഗസി ഡംപ് സൈറ്റുകളിലും തീപിടിത്ത സാഹചര്യം ഒഴിവാക്കുന്നതിന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെയും സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന്റെയും പൂർണ ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപന മേധാവി, ഹെൽത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർക്കായിരിക്കും.