കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം കോഴിക്കോട്ട്
Sunday, February 25, 2024 12:13 AM IST
കോഴിക്കോട്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് (സിഒഎ) പതിനാലാം സംസ്ഥാന സമ്മേളനം മാര്‍ച്ച് രണ്ടു മുതല്‍ നാലുവരെ കോഴിക്കോട്ട് നടക്കും. 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി 27ന് വൈകുന്നേരം 3.30ന് ടൗണ്‍ ഹാളില്‍ മാധ്യമ സംവാദവും 28ന് വൈകുന്നേരം 3.30ന് മുതലക്കുളത്ത് ചെറുകിട-ബദല്‍ സംരംഭങ്ങളെക്കുറിച്ചുള്ള സംവാദവും 29ന് 3.30 ന് മുതലക്കുളത്ത് സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംവാദവും നടക്കും.
മാര്‍ച്ച് രണ്ടിന് വൈകുന്നേരം 3.30ന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നിന്ന് നഗരം ചുറ്റി ബീച്ചിലേക്ക് നടത്തുന്ന സാംസ്കാരിക ഘോഷയാത്രയില്‍ അയ്യായിരത്തിലധികം ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും.