കയറ്റിറക്ക്: സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച് ഡിവിഷൻ ബെഞ്ച്
Saturday, March 2, 2024 12:54 AM IST
കൊച്ചി: കേടുവരുന്ന ഇലക്ട്രോണിക് സാധനങ്ങളടക്കമുള്ളവയുടെ കയറ്റിറക്കു ജോലിക്ക് തൊഴിലുടമയ്ക്ക് സ്വന്തം തൊഴിലാളികളെ നിയമിക്കാമെന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ച്.
മൊബൈല്‍, ടെലിവിഷന്‍, ഫ്രിഡ്ജ് തുടങ്ങി എളുപ്പത്തില്‍ തകരാറിലാകുന്ന സാധനങ്ങളുടെ കയറ്റിറക്കുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചാണു ജസ്റ്റീസ് അമിത് റാവല്‍, ജസ്റ്റീസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ആലപ്പുഴയിലെ ശ്രീലക്ഷ്മി ഡിസ്ട്രിബ്യൂട്ടേഴ്സ് നല്കിയ ഹര്‍ജിയിലായിരുന്നു, പെട്ടെന്ന് കേടുപാടുണ്ടാകാന്‍ സാധ്യതയുള്ള സാധനങ്ങളുടെ കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ ഉപയോഗിക്കാമെന്ന് 2021ല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
മൊബൈലും ടെലിവിഷനുമൊന്നും പെട്ടെന്ന് തകരുന്ന സാധനങ്ങളല്ലെന്നായിരുന്നു അപ്പീല്‍ ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍, ചെറിയ ശ്രദ്ധക്കുറവോ കൈകാര്യം ചെയ്യുന്നതിലെ പിഴവോമൂലം പെട്ടെന്ന് കേടുവരാവുന്ന സാധനങ്ങളാണ് ഇവയെന്നു കോടതി ചൂണ്ടിക്കാട്ടി.