ഭര്‍തൃപീഡന കേസില്‍ രണ്ടു വര്‍ഷം കഠിനതടവും പിഴയും ശിക്ഷ
Sunday, March 3, 2024 12:45 AM IST
കൊച്ചി: മൂകയും ബധിരയുമായ ഭാര്യക്കെതിരേയുള്ള ഭര്‍തൃപീഡന കേസില്‍ തൊടുപുഴ മുതലക്കോടം വടക്കേതില്‍ വീട്ടില്‍ മജീദ് റോഷനെ (51) കോടതി രണ്ടു വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു.
2007 മേയ് മുതല്‍ 2008 ജനുവരി കാലഘട്ടത്തിനിടെയാണ് ഗാര്‍ഹിക പീഡനം. വിവാഹത്തിന് 20 ലക്ഷം രൂപയും 200 പവന് സ്വര്‍ണവും കാറും വധുവിന്റെ പിതാവ് നല്‍കിയിരുന്നു. കൂടാതെ മൂത്ത കുട്ടിയുണ്ടായ സമയത്ത് ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപയും ഇയാള്‍ വാങ്ങി.
ഭര്‍തൃമാതാവ് നസീമ ബീഗവും (71) കേസിൽ പ്രതിയായിരുന്നെങ്കിലും കോടതി വെറുതെ വിട്ടു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡിഷല് മജിസ്ട്രേറ്റ് ബി.എസ്. സജിനിയാണ് ശിക്ഷ വിധിച്ചത്.