സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ മാർച്ച് നടത്തി
Sunday, March 3, 2024 12:45 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പളം തുടർച്ചയായി രണ്ടാം ദിവസവും മുടങ്ങിയതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.
ഫെബ്രുവരി മാസത്തെ ശന്പളം മുടങ്ങിയതിന് പിന്നിൽ സാങ്കേതിക പ്രശ്നങ്ങളാണെന്ന വാദം അടിസ്ഥാന രഹിതമാണെന്നും ജീവനക്കാർക്കും അധ്യാപകർക്കും യഥാസമയം ശന്പളം നൽകില്ലെന്ന ധാർഷ്ട്യമാണ് എൽഡിഎഫ് സർക്കാരിനെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ് പറഞ്ഞു.
ജീവനക്കാരുടെ അക്കൗണ്ടിൽ കാണുന്ന ശന്പളത്തിന്റെ വിനിയോഗ സ്വാതന്ത്ര്യത്തെയാണ് ഇടിഎസ്ബി ബ്ലോക്ക് ചെയ്തതിലൂടെ സർക്കാർ ഹനിച്ചത്. ഇതിൽ നിന്നും സർക്കാർ അടിയന്തരമായി പിൻമാറി ശന്പളം വിതരണം ചെയ്യാൻ തയാറാകണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭത്തിന് സെക്രട്ടേറിയറ്റിൽ അടക്കം സിവിൽ സർവീസ് മേഖല സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.