സിപിഎമ്മിന്റേത് പ്രതികളെ സംരക്ഷിക്കുന്ന നിലപാട്: സതീശന്
Sunday, March 3, 2024 12:45 AM IST
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ ദുരൂഹ മരണത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
കേസില്‍ അറസ്റ്റ് ചെയ്ത പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ വയനാട്ടിലെ മുതിര്‍ന്ന സിപിഎം നേതാവ് അവിടെ ഉണ്ടായിരുന്നു. പരസ്യമായി തന്നെ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ വിരട്ടി. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും സതീശന് പറഞ്ഞു.