കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ വിരമിച്ചു
Sunday, March 3, 2024 1:47 AM IST
കൊച്ചി: കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ വിരമിച്ചു. 75 വയസ് പൂർത്തിയായതിനെത്തുടർന്ന് ഇദ്ദേഹം നൽകിയ രാജിക്കത്ത് ഫ്രാൻസിസ് മാർപാപ്പ ഇന്നലെ അംഗീകരിച്ചു.
2009 മുതൽ 14 വർഷം കൊച്ചി രൂപതയുടെ അധ്യക്ഷനായിരുന്ന ഡോ. കരിയിൽ 2005-2009 കാലഘട്ടത്തിൽ പുനലൂർ രൂപതയുടെ മെത്രാനായും സേവനം ചെയ്തിട്ടുണ്ട്. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, പിഒസി ഡയറക്ടർ, കെആർഎൽസിബിസി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1949 ജനുവരി 11 ന് ആലപ്പുഴ അർത്തുങ്കലിൽ ജനിച്ച ഡോ. കരിയിൽ 1973 ഡിസംബർ 19ന് പൗരോഹിത്യം സ്വീകരിച്ചു. റോമിൽ നിന്നു ധാർമിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.