അട്ടപ്പാടിയിൽ രണ്ടരമാസം പ്രായമായ ആദിവാസിശിശു മരിച്ചു
Friday, April 12, 2024 2:08 AM IST
അഗളി: അട്ടപ്പാടി ആനക്കല്ല് ഊരിൽ രണ്ടരമാസം പ്രായമുള്ള ആദിവാസിശിശു മരിച്ചു. ഊരിലെ രേണുക - സമീഷ് ദമ്പതികളുടെ മകൾ സായിഷ സമിഷ് ആണു മരിച്ചത്. ജനുവരി 31നായിരുന്നു പ്രസവം.
പ്രസവസമയം 2.380 കിലോ ഗ്രാം തൂക്കം ഉണ്ടായിരുന്നു. വയറിളക്കത്തെതുടർന്ന് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി മൂന്നുദിവസംമുമ്പ് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണു മരിച്ചത്.