കെ ഫോണ്: വീടുകളിലേക്ക് വാണിജ്യ കണക്ഷനുകൾ നല്കുന്നതിനുള്ള നടപടി ആരംഭിച്ചു
Wednesday, April 17, 2024 11:52 PM IST
തിരുവനന്തപുരം: കെ ഫോണ് മുഖേന വീടുകളിലേക്ക് വാണിജ്യ കണക്ഷനുകൾ (എഫ്ടിടിഎച്ച്) നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കെ ഫോണ് അധികൃതർ.
അഞ്ചുലക്ഷം കണക്ഷനുകൾ നൽകുന്നതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളും സാധന സാമഗ്രികളും കെ ഫോണ് ലഭ്യമാക്കിയതായും ഇവർ അറിയിച്ചു. ലഭ്യമായ അപേക്ഷകളിൽനിന്ന് ഇതുവരെ 5,388 വീടുകളിലേക്ക് വാണിജ്യ കണക്ഷനുകൾ നൽകി. 5000 കണക്ഷനുകൾ നൽകുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഇന്റർനെറ്റ് വേഗത തെരഞ്ഞെടുക്കുന്നതിന് വിവിധ താരിഫ് പ്ലാനുകൾ കെ ഫോണ് പ്രഖ്യാപിച്ചു.
ente KFON (എന്റെ കെ ഫോൺ) ആപ്പിലൂടെയും www.kfon. in വെബ്സൈറ്റിലൂടെയും ജനങ്ങൾക്ക് ഈ വാണിജ്യ കണക്ഷന് അപേക്ഷിക്കാം.