പോക്സോ: ലക്ഷദ്വീപ് അധ്യാപകർക്ക് പരിശീലനം നല്കണമെന്നു ഹൈക്കോടതി
Friday, April 19, 2024 1:10 AM IST
കൊച്ചി: കേരളത്തിലേതുപോലെ പോക്സോ ആക്ട് സംബന്ധിച്ച പഠനം ലക്ഷദ്വീപിലെ സ്കൂളുകളിലും നടപ്പാക്കാന് അധ്യാപകര്ക്ക് ആവശ്യമായ പരിശീലനം നല്കണമെന്നു ഹൈക്കോടതി.
കോടതി ഉത്തരവിനെത്തുടര്ന്ന് കേരള സിലബസിന്റെ ഭാഗമായി സംസ്ഥാനത്തെ അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകത്തില് ഉള്പ്പെടുത്തിയ പാഠഭാഗം ലക്ഷദ്വീപിലും പഠിപ്പിക്കുമെന്ന് ഭരണകൂടം അറിയിച്ചതിനെത്തുടര്ന്നാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്.
ഇത്തരത്തിലൊരു പരിശീലനം ലക്ഷദ്വീപിലെ അധ്യാപകര്ക്കു ലഭ്യമാക്കിയിട്ടില്ലെന്ന് വിക്ടിം റൈറ്റ്സ് സെന്ററും കോടതിയെ അറിയിച്ചു.