പോലീസ് ജീപ്പ് മരത്തിലിടിച്ച് എസ്ഐ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
Friday, April 19, 2024 1:10 AM IST
കണ്ണൂർ: രാത്രി പട്രോളിംഗിനിടെ പോലീസ് ജീപ്പ് മരത്തിലിടിച്ച് എസ്ഐ ഉൾപ്പെടെ മൂന്നു പോലീസുകാർക്ക് പരിക്കേറ്റു.
ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ എസ്ഐ ഗിരീഷ് കുമാർ, എസ്്സിപിഒ നിധീഷ്, ഡ്രൈവർ പ്രത്യുഷ് എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ പെരളശേരി ഐവർ കുളത്തിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട പോലീസ് ജീപ്പ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ പോലീസ് ജീപ്പിന്റെ മുൻഭാഗം തകർന്നു.