ലോക്സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 50 നിരീക്ഷകർ
Friday, April 19, 2024 1:10 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി പൂർത്തീകരിക്കാൻ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 തെരഞ്ഞെടുപ്പ് നിരീക്ഷകർ.
20 പൊതുനിരീക്ഷകരും 20 ചെലവ് നിരീക്ഷകരും 10 പോലീസ് നിരീക്ഷകരും ആണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഒരോ ലോക്സഭാ മണ്ഡലത്തിനും ഒരാൾ വീതം പൊതു, ചെലവ് നിരീക്ഷകരും രണ്ട് മണ്ഡലങ്ങൾക്ക് ഒരാൾ വീതം പോലീസ് നിരീക്ഷകരുമാണുള്ളത്.
ഇതര സംസ്ഥാന കേഡറുകളിലുള്ള ഐഎഎസ്, ഐആർഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് ഈ മൂന്ന് വിഭാഗങ്ങളിലും യഥാക്രമം പ്രവർത്തിക്കുന്നത്. മാർച്ച് മൂന്ന് മുതൽ തുടങ്ങിയ നിരീക്ഷകരുടെ പ്രവർത്തനം വോട്ടെണ്ണൽ പൂർത്തിയാകുന്നതു വരെ തുടരും.