പലസ്തീന് അനുകൂല ബോര്ഡുകള് നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം
Friday, April 19, 2024 1:10 AM IST
കൊച്ചി: ഫോര്ട്ടുകൊച്ചിയില് പലസ്തീന് അനുകൂല ബോര്ഡുകള് നശിപ്പിച്ച വിദേശ വനിതയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
ഓസ്ട്രിയന് സ്വദേശിനിയും ജൂത വംശജയുമായ സാറ ഷിലന്സ്കി മൈക്കിളിനാണ് (38) മട്ടാഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
ഫോര്ട്ടുകൊച്ചി കടപ്പുറത്തും കമാലക്കടവിലും സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്ഗനൈസേഷന് സ്ഥാപിച്ച മൂന്ന് ബോര്ഡുകളാണ് തിങ്കളാഴ്ച രാത്രി ഇവര് നശിപ്പിച്ചത്.
സംഭവം ശ്രദ്ധയില്പ്പെട്ട നാട്ടുകാര് ഇത് ചോദ്യം ചെയ്തെങ്കിലും ഇവര് പ്രവൃത്തി തുടര്ന്നു. ഇതോടെ എസ്ഐഒ പ്രവര്ത്തകര് ഫോര്ട്ടുകൊച്ചി പോലീസില് പരാതി നല്കി. ആദ്യം കേസെടുക്കാന് തയാറായില്ലെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്ന്ന് പോലീസ് കേസ് രജിസ്റ്റര് ചെയ്യുകയായിരുന്നു.
ഉന്നതതല ചര്ച്ചകള്ക്കൊടുവിലാണ് ഇവരെ കോടതിയില് ഹാജരാക്കാന് തീരുമാനിച്ചത്. ഇതിനിടയില് ഇവരുടെ എംബസിയും വിഷയത്തില് ബന്ധപ്പെട്ടിരുന്നു.