നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്
Friday, April 19, 2024 3:58 AM IST
ന്യൂഡൽഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലേക്ക്. വീസാ നടപടികൾ പൂർത്തിയായതോടെ നാളെ പ്രേമകുമാരി യാത്ര തിരിക്കും.
യെമനിലെ ബിസിനസുകാരൻ സാമുവൽ ജെറോമും ഒപ്പമുണ്ടാകും. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ നേരിൽക്കണ്ടു ശിക്ഷായിളവ് നേടാനാണു ഇന്ത്യൻ എംബസി മുഖേനയുള്ള ശ്രമം.
യെമൻ പൗരന്റെ കുടുംബം അനുവദിച്ചാൽ മാത്രമേ വധശിക്ഷയിൽനിന്ന് നിമിഷപ്രിയയെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഡൽഹി ഹൈക്കോടതി ഇടപെട്ടതോടെയാണ് പ്രേമകുമാരിക്ക് യെമനിലേക്കു പോകാൻ അനുമതി ലഭിച്ചത്.