ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കാനായില്ല
Friday, May 17, 2024 2:06 AM IST
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരേ സ്കൂൾ ഉടമകൾ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ ഇന്നലെയും പുനഃരാരംഭിക്കാനായില്ല.
സാങ്കേതിക തകരാറിനെ തുടർന്നാണ് ഇന്നലെ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കാൻ സാധിക്കാത്തത്. രാവിലെ സംഭവിച്ച സാരഥി സോഫ്റ്റ് വെയറിലെ തകരാർ ഇന്നലെ വൈകുന്നേരവും പരിഹരിക്കാനായില്ല.
നാളെ മാത്രമേ സങ്കേതിക തകരാർ പരിഹരിച്ച് ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കാൻ സാധിക്കൂ എന്നാണ് ലഭിക്കുന്ന വിവരം.