പ്ലസ് വണ്‍ പ്രവേശനം; ആദ്യദിനം അപേക്ഷിച്ചത് 92,561 പേര്
Friday, May 17, 2024 2:06 AM IST
തോമസ് വര്‍ഗീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിന് ആദ്യദിനം അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കിയത് 92561 വിദ്യാര്‍ഥികള്‍.
സംസ്ഥാനത്ത് 115704 വിദ്യാര്‍ഥികള്‍ അപേക്ഷാ സമര്‍പ്പണത്തിനായി കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്തു. ഇതില്‍ ഓണ്‍ലൈനായി അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ കണ്ഫര്മേഷന് ലഭിച്ചത് 92561 വിദ്യാര്‍ഥികള്‍ക്കാണ്.
മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഇക്കുറിയും ആദ്യദിനം ഏറ്റവും കൂടതല്‍ വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിച്ചത് മലപ്പുറത്താണ്. മലപ്പുറത്ത് 16037 വിദ്യാര്‍ഥികള്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്യുകയും ഇതില്‍ 12029 പേര്‍ക്ക് ഓണ്‍ലൈന്‍ കണ്ഫര്മേഷന് ലഭിക്കുകയും ചെയ്തു.
അപേക്ഷാ സമര്‍പ്പണത്തില്‍ ആദ്യദിനം പാലക്കാട് ജില്ലയില്‍ 12272 പേര് കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്തപ്പോള്‍ 9950 പേരുടെ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായി.
ജില്ല തിരിച്ചുള്ള അപേക്ഷാ സമര്‍പ്പണം
ജില്ല, കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്തവര്‍,
ഓണ്‍ലൈന്‍ കണ്ഫര്മേഷന് ലഭിച്ചവര്‍ എന്ന ക്രമത്തില്‍.
തിരുവനന്തപുരം: 9665 8093
കൊല്ലം: 8826 7239
പത്തനംതിട്ട: 4592 3995
ആലപ്പുഴ: 8596 7196
കോട്ടയം: 7329 6104
ഇടുക്കി: 4080 3482
എറണാകുളം: 9861 7706
പാലക്കാട്: 12272 9950
കോഴിക്കോട്: 9248 6935
മലപ്പുറം: 16037 12029
വയനാട്: 2891 2434
കണ്ണൂര്‍: 8050 6269
കാസര്‍ഗോഡ്: 5461 4752
ആകെ: 115704 92561