ചവളര്‍ സൊസൈറ്റി വാര്‍ഷിക സമാപനം തൃശൂരില്‍
Friday, May 17, 2024 2:06 AM IST
തൃശൂര്‍: ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റിയുടെ 75-ാമതു വാര്‍ഷികാഘോഷങ്ങളുടെ സമാപനവും സംസ്ഥാന സമ്പൂര്ണപ്രതിനിധിസമ്മേളനവും നാളെ നടക്കും.
എഴുത്തച്ഛന് ഹാളില്‍ നടക്കുന്ന പ്രതിനിധിസമ്മേളനം രാവിലെ 9.30നു മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.കെ. അശോകന് പതാക ഉയര്‍ത്തും. പ്രഭാകരന് മാച്ചാമ്പിള്ളി അധ്യക്ഷത വഹിക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
19ന് ഉച്ചകഴിഞ്ഞു മൂന്നിന് അംഗങ്ങള്‍ പങ്കെടുക്കുന്ന പ്രകടനം തേക്കിന്‍കാട് മൈതാനിയില്‍ ആരംഭിച്ച് നഗരംചുറ്റി വിവേകോദയം സ്കൂളില്‍ സമാപിക്കും. തുടര്‍ന്ന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപനസമ്മേളനം മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. ജയരാജ് അധ്യക്ഷത വഹിക്കും. പി. ബാലചന്ദ്രന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഭാരവാഹികളായ എന്‍.കെ. അശോകന്, കെ.കെ. മോഹനന്, എന്‍.വി. ജയന്, പി.ആര്. സുരേന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.