പീഡനം: കന്യാകുമാരി സ്വദേശിക്ക് കഠിനതടവും പിഴയും
Friday, May 17, 2024 2:06 AM IST
നാദാപുരം: പ്രണയം നടിച്ച് 11 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനതടവും പിഴയും. കന്യാകുമാരി സ്വദേശി വളവിലായി രജീഷി (25)നെയാണ് 58 വർഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എം.സുഹൈബ് ശിക്ഷിച്ചത്. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെ പലദിവസങ്ങളിലായിട്ടായിരുന്നു പീഡനം.
സംഭവം അറിഞ്ഞ സാമൂഹ്യപ്രവർത്തകരും നാട്ടുകാരും കുട്ടിയെ രക്ഷപ്പെടുത്തി ബാലികാസദനത്തിലേക്കും തുടർന്ന് കോഴിക്കോട് ചിൽഡ്രൻസ് ഫോമിലേക്കും എത്തിക്കുകയായിരുന്നു. ഇവിടെവച്ചാണ് പീഡനവിവരം പുറത്തറിയുന്നത്.
ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ പോയ പ്രതിയെ കന്യാകുമാരിയിൽനിന്നു പിടികൂടുകയുമായിരുന്നു. കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർമാരായ കെ. രാജീവ് കുമാർ, ടി.പി.ഹർഷാദ് എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.