സിദ്ധാർഥന്റെ മരണം: കമ്മീഷൻ സിറ്റിംഗ് 29നു തുടങ്ങും
Sunday, May 26, 2024 12:50 AM IST
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് രണ്ടാംവർഷ ബിരുദവിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റീസ് എ. ഹരിപ്രസാദ് കമ്മീഷൻ സിറ്റിംഗ് 29ന് തുടങ്ങും.
എറണാകുളം തൃക്കാക്കരയിൽ കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാലയുടെ വിസിറ്റിംഗ് ഫാക്കൽറ്റി ഗസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന കമ്മീഷൻ ഓഫീസിലാണ് രാവിലെ പത്തു മുതൽ സിറ്റിംഗ്. ഹാജരാകുന്നതിന് സർവകലാശാലാ വൈസ് ചാൻസലർ, കോളജ് ഡീൻ, അസിസ്റ്റന്റ് വാർഡൻ തുടങ്ങിയവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരിട്ടും തപാൽ, ഇ- മെയിൽ (jahinquiry.kvsau @gmail.com), ഫോണ് (8848314328) മുഖേനയും ലഭ്യമാക്കുന്നതിന് കമ്മീഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.