ഡിസംബറിലെ ക്ഷേമപെൻഷൻ കുടിശിക വിതരണം 29 മുതൽ
Sunday, May 26, 2024 1:02 AM IST
തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശിക വിതരണം ചെയ്യാൻ ധനവകുപ്പ് തീരുമാനം. ഡിസംബർ മാസത്തെ പെൻഷൻ കുടിശികയാണു 29 മുതൽ വിതരണം ചെയ്യുക.
ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനായി 900 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് അറിയിച്ചു.
1600 രൂപയാണ് ഒരു മാസത്തെ ക്ഷേമപെൻഷൻ. നിലവിലെ ആറു മാസത്തെ കുടിശികയിൽനിന്നാണ് ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നത്. ഇനി അഞ്ചു മാസത്തെ പെൻഷൻ കുടിശികയുണ്ട്.